സിപിഎം ഭരിക്കുന്ന ഊരൂട്ടമ്പലം ബാങ്കിലും വ്യാപക ക്രമക്കേട്; നിക്ഷേപകരുടെ വ്യാജ ജാമ്യപത്രം ഉണ്ടാക്കി തട്ടിപ്പ്

Jaihind Webdesk
Thursday, April 4, 2024

 

തിരുവനന്തപുരം: കണ്ടല സർവീസ് സഹകരണബാങ്കിനു പിന്നാലെ സിപിഎം ഭരിക്കുന്ന ഊരൂട്ടമ്പലം സർവീസ് സഹകരണബാങ്കിലും വ്യാപക ക്രമക്കേടും തട്ടിപ്പും. നിക്ഷേപകരുടെ വ്യാജ ജാമ്യപത്രം ഉണ്ടാക്കി തട്ടിപ്പു നടത്തിയെന്ന
ആരോപണമാണ് ഉയരുന്നത്.

ഡയറക്ടർ ബോർഡ് അംഗങ്ങളുടെ ബന്ധുക്കൾക്ക് വൻ തുകകൾ വായ്പ നൽകി എന്ന പരാതിയും ഉയർന്നിട്ടുണ്ട്. കോടികളുടെ തട്ടിപ്പ് നടന്ന കണ്ടല സർവീസ് സഹകരണ ബാങ്കിന് ഏറെ അകലെയല്ലാത്ത ഊരൂട്ടമ്പലം ബാങ്കിനെതിരെയാണ് ഇപ്പോള്‍ ഗുരുതര ആരോപണങ്ങൾ ഉയരുന്നത്.