ന്യൂഡല്‍ഹി: മോദി സർക്കാരിന് മുന്നറിയിപ്പുമായി രാഹുല്‍ ഗാന്ധി. സർക്കാർ മാറുമ്പോള്‍ ജനാധിപത്യത്തെ തകർക്കുന്നവർ ശക്തമായ നടപടി നേരിടേണ്ടിവരുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കോടികള്‍ അടയ്ക്കണമെന്ന് കാട്ടി കോണ്‍ഗ്രസിന് ആദായനികുതി വകുപ്പ് നോട്ടീസ് ലഭിച്ചതിന് പിന്നാലെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.
സർക്കാർ മാറുമ്പോൾ ജനാധിപത്യത്തെ തകർക്കുന്നവർ നടപടി നേരിടേണ്ടിവരുമെന്ന് രാഹുല്‍ ഗാന്ധി എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു. ഇനിയൊരിക്കലും ജനാധിപത്യം തകർക്കപ്പെടില്ല എന്നുറപ്പാക്കുന്നത്ര കർശനമായിരിക്കും ആ നടപടിയെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേർത്തു.
“എന്നെങ്കിലും ബിജെപിയുടെ സർക്കാർ മാറും. പിന്നെ, നടപടിയുണ്ടാകും. ഇനിയൊരിക്കലും ഇങ്ങനെ സംഭവിക്കാത്ത വിധം കർശനമായിരിക്കും നടപടി. ഇതാണ് എന്റെ ഗ്യാരന്റി” രാഹുല്‍ ഗാന്ധി പറഞ്ഞു. ‘ബിജെപിയുടെ നികുതി ഭീകരത’ എന്ന ഹാഷ് ടാഗോടെയാണ് രാഹുല്‍ ഗാന്ധിയുടെ എക്സിലെ പോസ്റ്റ്.
जब सरकार बदलेगी तो ‘लोकतंत्र का चीरहरण’ करने वालों पर कार्रवाई ज़रूर होगी!
और ऐसी कार्रवाई होगी कि दोबारा फिर किसी की हिम्मत नहीं होगी, ये सब करने की।
ये मेरी गारंटी है।#BJPTaxTerrorism pic.twitter.com/SSkiolorvH
— Rahul Gandhi (@RahulGandhi) March 29, 2024