ജമ്മു-കശ്മീരില്‍ വാഹനാപകടം, 10 മരണം; അപകടം പാസഞ്ചർ ടാക്സി 300 അടി താഴ്ചയിലേക്ക് മറിഞ്ഞ്

Jaihind Webdesk
Friday, March 29, 2024

 

ജമ്മു-കശ്മീരിലെ റാംബനിലുണ്ടായ വാഹനാപകടത്തില്‍ 10 പേർ മരിച്ചു. പുലര്‍ച്ചെ 1.15ഓടെയായിരുന്നു സംഭവം. ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്ക് പോയ പാസഞ്ചർ ടാക്സിയാണ് അപകടത്തിൽപ്പെട്ടത്. 300 അടി താഴ്ചയിലേക്ക് വാഹനം വീഴുകയായിരുന്നു. ജമ്മു-ശ്രീനഗര്‍ ദേശീയപാതയിലൂടെ സഞ്ചരിക്കവെയാണ് വാഹനം അപകടത്തില്‍പ്പെട്ടത്. പ്രദേശത്ത് നേരിയ മഴയുള്ളതിനാല്‍ രക്ഷാപ്രവര്‍ത്തനവും ദുഷ്കരമായി. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.