സിദ്ധാർത്ഥന്‍റെ മരണം: ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഗവർണർ

Jaihind Webdesk
Thursday, March 28, 2024

 

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥന്‍റെ മരണത്തില്‍ ഗവർണ‍ര്‍ ജുഡീഷ്യൽ അന്വേഷണ കമ്മീഷനെ നിയമിച്ചു. വിസിയുടെയും ഡീനിന്‍റെയും വീഴ്ചകൾ ഉൾപ്പെടെ പരിശോധിക്കാനാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ നിർദ്ദേശം നൽകിയിരിക്കുന്നത്. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ഗവർണർ ഒരു ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിടുന്നത്.

ഹൈക്കോടതി മുൻ ജഡ്ജി എ. ഹരിപ്രസാദിനാണ് ചുമതല. മുൻ വയനാട് ഡിവൈഎസ്പി വി.ജി. കുഞ്ഞനെ അന്വേഷണത്തിന് സഹായിയായും നിയമിച്ചു. മൂന്നു മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകാനാണ് നിർദേശം. കമ്മീഷന്‍റെ പ്രവർത്തന ചെലവ് സർവകലാശാല അക്കൗണ്ടിൽ നിന്ന് നൽകും. സർവകലാശാല ചട്ടം അനുസരിച്ചാണ് ചാൻസലർ കൂടിയായ ഗവർണർ ഇടപെടൽ നടത്തിയത്. സിബിഐ അന്വേഷണത്തിൽ അന്തിമ തീരുമാനം വരും മുമ്പാണ് ഗവർണർ ജൂഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.