മണിപ്പൂരിൽ ഈസ്റ്ററിനും ദുഃഖവെള്ളിക്കും അവധി പ്രഖ്യാപിച്ച് മണിപ്പൂർ സർക്കാർ. ഇതു സംബന്ധിച്ച് മണിപ്പൂർ സർക്കാർ ഉത്തരവ് പുറത്തിറക്കി. ഈസ്റ്ററിനും ദുഃഖവെള്ളിക്കും അവധിയില്ലാത്തത് വിമർശനങ്ങള്‍ക്ക് ഇടയായിരുന്നു.
ഇന്നലെയാണ് ഈസ്റ്റര്‍ ദിനത്തിലെ ഔദ്യോഗിക അവധി പിൻവലിച്ച് മണിപ്പൂര്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയത്. ഈസ്റ്ററും ദുഃഖവെള്ളിയും പ്രവര്‍ത്തി ദിനമായിരിക്കുമെന്നാണ് സര്‍ക്കാര്‍ പുറത്തുവിട്ട ഉത്തരവിലുണ്ടായിരുന്നത്. സാമ്പത്തിക വര്‍ഷത്തിന്റെ അവസാന ദിവസം എന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു ഉത്തരവ്. ഇത്തവണ മാർച്ച് 31 ആണ് ഈസ്റ്റർ.
മാര്‍ച്ച് 30 ശനിയാഴ്ചയും 31 ഞായറാഴ്ചയുമാണ്. ഈ രണ്ട് ദിവസങ്ങളും പ്രവര്‍ത്തി ദിവസമായിരിക്കുമെന്നായിരുന്നു മണിപ്പൂർ സർക്കാറിന്റെ ഉത്തരവ്. സർക്കാർ നടപടിക്കെതിരെ വലിയ വിമർശനങ്ങളാണ് ഉയർന്നു വന്നത്. ഇതിനു പിന്നാലെ പ്രതിഷേധവുമായി മണിപ്പൂരിലെ കുക്കി സംഘടനകളും രംഗത്ത് വന്നിരുന്നു. തുടർന്നാണ് ഈസ്റ്ററിനും ദുഃഖവെള്ളിക്കും മണിപ്പൂർ സർക്കാർ അവധി പ്രഖ്യാപിച്ചത്.