അമരാവതി: ആന്ധ്രാപ്രദേശിലെ എലുരു ജില്ലയിലെ ചിന്തലപുടി നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള സിറ്റിംഗ് എംഎൽഎയും വൈഎസ്ആർസിപി നേതാവുമായ വുന്നമറ്റ്ല എലിസ കോണ്‍ഗ്രസില്‍ ചേർന്നു. ആന്ധ്ര പ്രദേശ് പിസിസി പ്രസിഡന്റ് വൈ.എസ്. ശർമ്മിളയുടെ സാന്നിധ്യത്തിലാണ് അദ്ദേഹം കോൺഗ്രസിൽ ചേർന്നത്. വുന്നമട്ലയുടെ കടന്നുവരവ് എലുരു ജില്ലയില്‍ കോണ്‍ഗ്രസിന്റെ പ്രവർത്തനങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് വൈ.എസ്. ശർമ്മിള പറഞ്ഞു. ആന്ധാപ്രദേശിലെ ജനങ്ങള്‍ക്ക് കോണ്‍ഗ്രസിനോട് വർധിച്ചുവരുന്ന അനുഭാവമാണ് കാണാനാകുന്നതെന്നും അവർ പറഞ്ഞു. വിവിധ പാർട്ടികളില്‍ നിന്നായി സിറ്റിംഗ് എംപിമാരും എംഎല്‍എമാരും ഉള്‍പ്പെടെ നിരവധി പേരാണ് കോണ്‍ഗ്രസിലേക്ക് കടന്നുവരുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ പാർട്ടിയിലേക്ക് കൂടുതല്‍ പേരുടെ ഒഴുക്ക് കോണ്‍ഗ്രസിന് കൂടുതല്‍ ശക്തിപകരുന്നതാണ്.
I warmly welcome Sri Vunnamatla Rakada Eliza garu, MLA of Chintalapudi, to the Congress party, marking a significant shift from YCP. His decision to join us will greatly energize our cadres, not only in Chintalapudi but also throughout Eluru district. This move reaffirms the… pic.twitter.com/fMk5vfB55W
— YS Sharmila (@realyssharmila) March 24, 2024