രാജ്യത്ത് ബിജെപിയുടെ സാമ്പത്തിക ഏകാധിപത്യം: മല്ലികാർജുന്‍ ഖാർഗെ

Thursday, March 21, 2024

 

ന്യൂഡല്‍ഹി: രാജ്യത്ത് ബിജെപിയുടെ സാമ്പത്തിക ഏകാധിപത്യമെന്ന് കോൺഗ്രസ് അധ്യക്ഷന്‍ മല്ലികാർജുന്‍ ഖാർഗെ. ഭരണഘടനാവിരുദ്ധമായ ബോണ്ടുകളിലൂടെ ബിജെപി പണം സമാഹരിക്കുന്നുവെന്നും കോൺഗ്രസ് അധ്യക്ഷൻ. സർക്കാരിന്‍റെ ചെലവിൽ ബിജെപി പരസ്യമേഖല കയ്യടക്കി. കോൺഗ്രസിന്‍റെ അക്കൗണ്ട് മരവിപ്പിച്ച് സാമ്പത്തികമായി ഞെരുക്കുന്നു. നിഷ്പക്ഷമായ തിരഞ്ഞെടുപ്പ് നടക്കണമെന്നും മല്ലികാർജുൻ ഖാർഗെ പറഞ്ഞു.