മുഖ്യമന്ത്രിയുടെ അഴിമതിക്കെതിരായ പോരാട്ടം തുടരും, ഒരു അന്വേഷണത്തെയും ഭയമില്ല: മാത്യു കുഴല്‍നാടന്‍ എംഎല്‍എ

Jaihind Webdesk
Monday, March 18, 2024

 

കല്‍പ്പറ്റ: തനിക്കെതിരെ എന്തുതരം ആക്രമണങ്ങൾ നടത്തിയാലും മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള അഴിമതിക്കെതിരെ പോരാട്ടം തുടരുമെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. വിജിലൻസ് അന്വേഷണത്തെ ഭയക്കുന്നില്ലെന്നും ഏതുതരം അന്വേഷണത്തെയും ആക്രമണങ്ങളെയും നേരിടാൻ തയാറാണെന്നും മാത്യു കുഴൽനാടൻ വ്യക്തമാക്കി.

നരേന്ദ്ര മോദി ബിജെപിയുടെ അക്കൗണ്ടിലേക്കാണ് പണം എത്തിക്കുന്നതെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ സ്വന്തം കുടുംബത്തിന്‍റെ അക്കൗണ്ടിലേക്കാണ് പണം എത്തിക്കുന്നതെന്ന് മാത്യു കുഴൽനാടൻ ആരോപിച്ചു. കൽപ്പറ്റ നിയോജകമണ്ഡലം യുഡിഎഫ് കൺവൻഷനിൽ സംസാരിക്കവെയാണ് മാത്യു കുഴൽനാടൻ എംഎൽഎ മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ചത്.