ഇലക്ടറല്‍ ബോണ്ട് വന്‍ അഴിമതി; മോദിക്കെതിരെ രാഹുല്‍ ഗാന്ധി

Jaihind Webdesk
Saturday, March 16, 2024

 

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. ഇലക്ടറൽ ബോണ്ട് ലോകത്തിലെ ഏറ്റവും വലിയ അഴിമതിയാണെന്ന് രാഹുൽ ആരോപിച്ചു. തിരഞ്ഞെടുപ്പ് ബോണ്ട് പണം തട്ടിപ്പറിക്കാനുളളതാണെന്നും കമ്പനികളെ ഭീഷണിപ്പെടുത്തി ബിജെപിക്ക് സംഭാവന നൽകാൻ തയാറാക്കിയ പദ്ധതിയെന്നും ഇഡി പിടിച്ചുപറി ഡയറക്ടറേറ്റ് ആയെന്നും രാഹുൽ പരിഹസിച്ചു .