തിരുവനന്തപുരം: താഴേതട്ടിൽ ഉൾപ്പെടെ പ്രവർത്തനങ്ങൾ കൂടുതൽ ഊർജിതവും സജീവവുമാക്കി തിരഞ്ഞെടുപ്പിനെ നേരിടാൻ കെപിസിസി നേതൃയോഗം തീരുമാനിച്ചു. കെപിസിസിയുടെ താൽക്കാലിക അധ്യക്ഷനായി യുഡിഎഫ് കൺവീനർ എം.എം. ഹസൻ ചുമതലയേറ്റു. പൗരത്വ ഭേദഗതി നിയമത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടുവാനും സമരങ്ങൾ കൂടുതൽ ശക്തമാക്കുവാനും കെപിസിസി നേതൃയോഗം തീരുമാനിച്ചു.
വിവിധ തലങ്ങളിലെ പാർലമെന്റ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ കെപിസിസി ആസ്ഥാനത്ത് ചേർന്ന നേതൃയോഗം വിശദമായി ചർച്ച ചെയ്തു. താഴേ തട്ടിൽ ഉൾപ്പെടെ പ്രവർത്തനങ്ങൾ കൂടുതൽ ഊർജിതവും സജീവവുമാക്കി തിരഞ്ഞെടുപ്പിനെ നേരിടാന്‍ കെപിസിസി നേതൃയോഗം തീരുമാനിച്ചു. കൂടുതൽ നേതാക്കൾക്ക് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള ചുമതലകൾ നൽകി. കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി തിരിഞ്ഞെടുപ്പിൽ മത്സരിക്കുന്ന സാഹചര്യത്തിൽ
കെപിസിസിയുടെ താൽക്കാലിക അധ്യക്ഷനായി യുഡിഎഫ് കൺവീനർ എം.എം. ഹസൻ ചുമതലയേറ്റു.
പൗരത്വ ഭേദഗതി നിയമത്തെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുവാനും സമരങ്ങൾ കൂടുതൽ ശക്തമാക്കുവാനും കെപിസിസി നേതൃയോഗം തീരുമാനിച്ചു. പൗരത്വ ഭേദഗതി സമരങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ എടുത്ത
കേസുകൾ പിൻവലിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് എം.എം. ഹസൻ ആവശ്യപ്പെട്ടു. സിപിഎം ഇക്കാര്യത്തിൽ നടത്തുന്ന രാഷ്ട്രീയ മുതലെടുപ്പ് തുറന്നുകാണിച്ചുള്ള പ്രചാരണം നടത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. കെപിസിസി ഭാരവാഹികൾ, ഡിസിസി അധ്യക്ഷന്മാർ, രാഷ്ട്രീയകാര്യ സമിതി അംഗങ്ങൾ തുടങ്ങിയവർ കെപിസിസി ആസ്ഥാനത്ത് ചേർന്ന നേതൃയോഗത്തിൽ പങ്കെടുത്തു.