ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള കേരത്തിലെ സ്ഥാനാർത്ഥി പട്ടികയായി. 16 സീറ്റുകളിലെ സ്ഥാനാർത്ഥി പട്ടികയ്ക്ക് ഹൈക്കമാൻഡ് അംഗീകാരം നൽകി. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപിയാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്.
കോൺഗ്രസ് സ്ഥാനാർത്ഥികൾ:
കേരളത്തിലെ 16 സീറ്റുകളടക്കം 39 പേരുടെ സ്ഥാനാർത്ഥി പട്ടിക കോണ്‍ഗ്രസ് പുറത്തുവിട്ടു. കേരളത്തിന് പുറമെ ഛത്തീസ്ഗഢ്, കർണാടക, മേഘാലയ, നാഗാലാൻഡ്, സിക്കിം, തെലങ്കാന, ത്രിപുര, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ 23 സ്ഥാനാർത്ഥികളെയുമാണ് കോൺഗ്രസ് പ്രഖ്യാപിച്ചത്.
കർഷകരുടെയും യുവാക്കളുടെയും സ്ത്രീകളുടെയും ആവശ്യങ്ങൾ പരിഹരിക്കാൻ കോൺഗ്രസ് പ്രതിജ്ഞാബദ്ധമാണെന്ന് കെ.സി. വേണുഗോപാൽ എംപി പറഞ്ഞു. രാഹുൽ ഗാന്ധി വയനാട്ടിൽ തന്നെ മത്സരിക്കും. എഐസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ആലപ്പുഴയിൽ മത്സരിക്കും. ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രി ഭൂപേഷ് ബാഘെൽ, പ്രവർത്തകസമിതി അംഗങ്ങളായ കൊടിക്കുന്നിൽ സുരേഷ്, ഡി.കെ. സുരേഷ് അടക്കമുള്ള നേതാക്കൾ ആദ്യഘട്ട പട്ടികയിൽ ഉണ്ട്.
വലിയ തൊഴിലില്ലായ്മയാണ് ഇന്ത്യയിൽ നിലനിൽക്കുന്നത് എന്നും 30 ലക്ഷം തൊഴിലവസരങ്ങൾ നൽകുമെന്നും കെ.സി. വേണു ഗോപാൽ പറഞ്ഞു. പൊതു പരീക്ഷയിൽ സുതാര്യത വരുത്തുമെന്നും സ്റ്റാർട്ടപ്പുകൾ തുടങ്ങാൻ യുവാക്കൾക്ക് ധനസഹായം കോൺഗ്രസ് ഉറപ്പുവരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. രാഹുൽ ഗാന്ധി ഇന്നലെ പ്രഖ്യാപിച്ച 5 ന്യായ് ലക്ഷ്യങ്ങളടക്കം വോട്ടർമാർക്കിടയിലേക്ക് ഇറങ്ങുകയാണ് കോൺഗ്രസ്.ന്യായ് യാത്രയുടെ സമാപന റാലി മാർച്ച് 17-ന് മുംബൈയിൽ നടക്കും. ഇന്ത്യ സഖ്യത്തിലെ മുഴുവൻ ഘടകക്ഷികളെയും ക്ഷണിച്ചിട്ടുണ്ടെന്ന് കെ.സി. വേണുഗോപാൽ വ്യക്തമാക്കി