പത്തനംതിട്ട: സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ബിജെപിയില്‍ പൊട്ടിത്തെറി. പത്തനംതിട്ടയില്‍ അനില്‍ ആന്റണിയുടെ സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലി പരസ്യപ്രതിഷേധം. നേതൃത്വത്തെ വിമര്‍ശിച്ച് കര്‍ഷക മോര്‍ച്ച ജില്ലാ
പ്രസിഡന്റ് ശ്യം തട്ടയിലിന്റെ ഫേയ്സ്ബുക്ക് പോസ്റ്റ്. അണികള്‍ ആഗ്രഹിച്ചത് പി.സി ജോര്‍ജ് സ്ഥാനാര്‍ത്ഥി ആകണമെന്നായിരുന്നു. അനില്‍ ആന്റണി ഒരു ലക്ഷം വോട്ട് തികയ്ക്കില്ലെന്നും അനിലിന്റെ സ്ഥാനാര്‍ത്ഥിത്വം പിതൃശൂന്യ നടപടിയെന്നും വിമര്‍ശനം. പോസ്റ്റ് വിവാദമായതോടെ ശ്യാമിനെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് പുറത്താക്കി.
ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാർഥി പട്ടിക കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. നരേന്ദ്ര മോദി വാരാണസിയിലും അമിത് ഷാ ഗാന്ധിനഗറിലും മത്സരിക്കും. കേരളത്തിലെ 12 സീറ്റുകളിലെ സ്ഥാനാർഥികളെയും പ്രഖ്യാപിച്ചു.