‘സിദ്ധാർത്ഥന്‍ എസ്എഫ്ഐ’ എന്ന് സിപിഎം ബോർഡ്; വീട്ടുകാരുടെ പ്രതിഷേധത്തിന് പിന്നാലെ എടുത്തുമാറ്റി; ‘എസ്എഫ്ഐ കൊന്നതാണ്’ ബോർഡ് സ്ഥാപിച്ച് കെഎസ്‌യു

Jaihind Webdesk
Saturday, March 2, 2024

 

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സർവകലാശാലാ ക്യാമ്പസിൽ മരിച്ച വിദ്യാർത്ഥി സിദ്ധാർത്ഥന്‍റെ നെടുമങ്ങാട്ടെ വീടിനുമുന്നിൽ സിപിഎം വെച്ച ബോർഡ് വീട്ടുകാരുടെ എതിർപ്പിനെ തുടർന്ന് എടുത്തുമാറ്റി. എസ്എഫ്‌ഐ പ്രവർത്തകനാണ് സിദ്ധാർത്ഥന്‍ എന്ന് അവകാശപ്പെടുന്ന ബോർഡാണ് വീടിനുമുന്നില്‍ സ്ഥാപിച്ചിരുന്നത്.

സിപിഎമ്മിന്‍റെയും ഡിവൈഎഫ്ഐയുടെയും പേരില്‍ സ്ഥാപിച്ച ബോർഡാണ് പ്രതിഷേധത്തിന് പിന്നാലെ എടുത്തുമാറ്റിയത്. വീടിന് മുന്നിൽ ബോർഡ് വെച്ചതിനെതിരെ സിദ്ധാർത്ഥന്‍റെ കുടുംബം ശക്തമായി എതിർപ്പുമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബോർഡ് മാറ്റിയത്. അതേസമയം കൊന്നത് എസ്എഫ്‌ഐ തന്നെ എന്ന ബോർഡ് വെച്ച് കെഎസ്‌യുവും രംഗത്തെത്തി. യൂത്ത് കോൺഗ്രസ് നെടുമങ്ങാട്ട് സംഘടിപ്പിക്കുന്ന ഉപവാസ സമരത്തിന് മുന്നോടിയായി ചാണ്ടി ഉമ്മൻ എംഎൽഎ സിദ്ധാർത്ഥന്‍റെ വീട് സന്ദർശിച്ചു.