ന്യൂഡല്‍ഹി: മദ്യനയ അഴിമതിയിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് വീണ്ടും ഇഡി സമൻസ്. ഈ മാസം 26 ന് ഹാജരാകണമെന്നാണ് ആവശ്യം. ഇത് ഏഴാം തവണയാണ് ഇഡി ഡൽഹി മുഖ്യമന്ത്രിയോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെടുന്നത്. കഴിഞ്ഞ ആറു തവണയും കെജ്‌രിവാള്‍ ഹാജരായിരുന്നില്ല.
അതേസമയം ഡൽഹി മദ്യനയ അഴിമതിയിൽ ബിആർഎസ് നേതാവ് കെ. കവിതയ്‌ക്ക് സിബിഐ സമൻസ് നൽകി. തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടാണ് സമൻസ്. കവിതയെ മാർച്ചിൽ ഇതേ കേസിൽ ഇഡി ചോദ്യം ചെയ്തിരുന്നു.