മുഖ്യമന്ത്രിയുടെ മകളുടെ പരാതിയില്‍ ഷോണ്‍ ജോർജിനെതിരെ കേസെടുത്ത് പോലീസ്

Jaihind Webdesk
Sunday, February 18, 2024

 

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ ടി. വീണയുടെ പരാതിയിൽ ഷോൺ ജോർജിനെതിരെ കേസെടുത്തു. കനേഡിയൻ കമ്പനിയുണ്ടന്ന് സൈബറിടങ്ങളിൽ വ്യാജ പ്രചാരണം നടത്തിയെന്ന വീണയുടെ തിരുവനന്തപുരം സൈബർ ക്രൈം പോലീസ് കേസെടുത്തത്. കനേഡിയൻ കമ്പനിയുണ്ടെന്ന് സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രചരണം നടത്തിയെന്നാണ് വീണയുടെ പരാതി.

വീണയ്ക്ക് കനേഡിയൻ കമ്പനിയുണ്ടെന്ന് ഷോൺ ജോർജ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിനെതിരെയാണ് ടി. വീണ പരാതി നൽകിയിരിക്കുന്നത്. ഇതിന് പിന്നാലെ കമ്പനിയുടെ വിലാസത്തിൽ തിരുത്തൽ വരുത്തിയിരുന്നു. അച്ഛനും ഭർത്താവും സിപിഎം നേതാക്കളായതിനാൽ പിന്തുടർന്ന് ആക്രമിക്കുവെന്നും വീണയുടെ പരാതിയിൽ പറയുന്നു. സ്റ്റേഷന്‍ ജാമ്യം ലഭിക്കാവുന്ന വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.