ഡല്‍ഹി: കര്‍ഷക സംഘടനകൾ നാളെ ഭാരത് ബന്ദിന് ആഹ്വാനം ചെയ്തു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഡല്‍ഹിയിലേക്കാണ് മാർച്ച്. സംയുക്ത കിസാൻ മോർച്ചയും നിരവധി ട്രേഡ് യൂണിയനുകളും ചേർന്നാണ് ഗ്രാമീണ ഭാരത് ബന്ദിന് ആഹ്വാനം ചെയ്തത്. രാവിലെ ആറ് മണി മുതൽ വൈകിട്ട് നാല് മണിവരെ ആണ് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തെ പ്രധാന റോഡുകളിൽ കര്‍ഷക സംഘടനകളുടെ നേതൃത്വത്തിൽ റോഡ് ഉപരോധ സമരവും സംഘടിപ്പിക്കും.
ഭാരത് ബന്ദ് കേരളത്തെ ബാധിക്കില്ല. കടകൾ തുറന്നു പ്രവര്‍ത്തിക്കും.ജനങ്ങളെ ബാധിക്കുന്ന തരത്തില്‍ കടയടപ്പോ പണിമുടക്കോ പ്രഖ്യാപിച്ചിട്ടില്ല. കർഷകർ നടത്തുന്ന സമരത്തിന് വ്യാപാരികളുടെ ധാർമിക പിന്തുണ നൽകുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് എസ് എസ് മനോജ് പറഞ്ഞു.