കേന്ദ്ര ബജറ്റ് നിരാശാജനകമെന്ന് മുന്‍ ധനകാര്യ മന്ത്രി പി. ചിദംബരം. കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ മോദി സര്‍ക്കാരിന്റെ അഭിമാനകരമായ നേട്ടങ്ങളുടെ അവകാശവാദങ്ങളായിരുന്നു പ്രസംഗത്തില്‍ ഉണ്ടായത്. രാഷ്ട്രപതിയുടെ പ്രസംഗത്തിന് മുമ്പ് ധനമന്ത്രാലയം 63 പേജുള്ള ഒരു മിനി ഇക്കണോമിക് സര്‍വേ പുറത്തിറക്കിയിരുന്നു. ഇന്ന് ധനമന്ത്രി നിര്‍മല സീതാരാമന് ഇടക്കാല ബജറ്റില്‍ ഒരു പ്രസംഗം നടത്തി. അതില്‍ തൊഴിലില്ലായ്മയെ കുറിച്ച് സംസാരിച്ചില്ല. 10 വര്‍ഷത്തെ തൊഴില്ലില്ലായ്മ വളരെ ഭയാനകമാണ്. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണം ഗവണ്മെന്റിന്റെ തന്നെ നിരവധി രേഖകളാണ്.
കര്‍ഷക ആത്മഹത്യ കൂടി വരുകയാണ്. കര്‍ഷകര്‍ക്കായി ഒരു പ്രഖ്യാപനവും ഉണ്ടായില്ല. അതേസമയം ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യയുടെ സ്ഥാനത്തെ പറ്റിയും പരാമര്ഷിച്ചിട്ടില്ല. ഫെഡറലിസത്തെ ദുര്‍ബലപ്പെടുത്തിയാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. ജനാധിപത്യത്തില്‍ നിന്നും വ്യതിചലിച്ച് സമ്പന്നര്‍ക്ക് വേണ്ടി മാത്രമായി കേന്ദ്ര സര്‍ക്കാര്‍ മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നികുതി വരുമാനത്തില്‍ പഴയ സംവിധാനമായിരുന്ന നല്ലത്. എന്നാല്‍ പുതുക്കിയതുകൊണ്ട് ജനങ്ങള്‍ക്ക് അധിക ഭാരമാണെന്നും അദ്ദേഹം വിമര്‍ശിച്ചു.