തിരുവനന്തപുരം: ശബരിമല തീർത്ഥാടനം സംബന്ധിച്ച ചോദ്യത്തിന് ഭക്തരെ അവഹേളിക്കുന്ന മറുപടിയുമായി ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍. ദർശനം നടത്താതെ മാല ഊരി തിരിച്ചുപോയത് കപട ഭക്തരെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. പോലീസ് അനാവശ്യ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയതോടെ ഭക്തർക്ക് പമ്പയില്‍ വെച്ച് മാല ഊരി തിരിച്ചുപോകേണ്ട സാഹചര്യം ചോദ്യോത്തരവേളയില്‍ എം. വിന്‍സന്‍റ് എംഎല്‍എ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു മന്ത്രിയുടെ വിവാദ പരാമർശം. ഇത്തവണത്തെ തീർത്ഥാടന കാലം ദുരിതപൂർണ്ണമായിരുന്നുവെന്നും എം. വിന്‍സന്‍റ് പറഞ്ഞു. എന്നാല്‍ ശബരിമല തീർത്ഥാടന ക്രമീകരണത്തിലെ വീഴ്ചകള്‍ സമ്മതിക്കാന്‍ മന്ത്രി തയാറായില്ല. മാല ഊരി തിരികെ പോയത് കപട ഭക്തരാണെന്നും യഥാർത്ഥ ഭക്തർ ആരും ദർശനം നടത്താതെ തിരികെ പോയിട്ടില്ലെന്നുമായിരുന്നു മന്ത്രിയുടെ മറുപടി.