പത്ത് വർഷത്തെ നരേന്ദ്രമോദി മോദി ഭരണം രാജ്യത്തെ ദളിതരെയും ഓഫീസുകളെയും അവഗണിച്ചു എന്ന് രാഹുൽ ഗാന്ധി. രാജ്യത്ത് ജാതി സെൻസസ് നടപ്പാക്കണം എന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.
രാജ്യത്തെ ഒബിസി വിഭാഗക്കാരെയും ദളിതരുടെയും അവസ്ഥയിൽ മോദി സർക്കാർ ഒന്നും ചെയ്യുന്നില്ല എന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. അത് നടപ്പാകണമെങ്കിൽ ജാതി സെൻസസ് അത്യാവശ്യമാണെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു. മോദി സർക്കാർ കാലത്തെ ബജറ്റുകളിൽ ആദിവാസികൾക്കും സമൂഹത്തിലെ അധികൃത വിഭാഗത്തിനും യാതൊരു പരിഗണനയും നൽകുന്നില്ലെന്നും രാഹുൽഗാന്ധി വിമർശിച്ചു.
ആർഎസ്എസിന്റെയും ബിജെപിയുടെയും വിചാരധാരകളാണ് രാജ്യത്ത് വിദ്വേഷം വിതയ്ക്കുന്നത് എന്ന് രാഹുൽ ഗാന്ധി പറഞ്ഞു. എന്നാൽ ഇത് സ്നേഹത്തിന്റെ ദേശമാണ്. നിങ്ങളുടെ വെറുപ്പിന്റെ കമ്പോളത്തിൽ സ്നേഹത്തിന് സന്ദേശവുമായി ആണ് ന്യായ് യാത്ര കടന്നു പോകുന്നതെന്നും രാഹുൽഗാന്ധി കൂട്ടിചേർത്തു. രാജ്യത്തിന്റെ പ്രധാനമന്ത്രി ഇന്നുവരെ മണിപ്പൂർ സന്ദർശിക്കാത്തത് രാജ്യത്ത് ഒരുപോലെ വേദനയും അപമാനകരമാണെന്ന് രാഹുൽഗാന്ധി വിമർശനം ഉയർത്തി.