ഒരു തരി കനലായി ഒതുങ്ങുകയല്ല, വര്‍ഗീയ ഫാഷിസത്തെ ചുട്ടെരിക്കാന്‍ ആളിപ്പടരുകയാണെന്റെ കോണ്‍ഗ്രസ്: വി.ടി ബല്‍റാം

Tuesday, December 11, 2018

തിരുവനന്തപുരം: അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ഏറ്റ കനത്ത തിരിച്ചടിയില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുമായ വി.ടി ബല്‍റാം രംഗത്ത്. ഒരു തരി കനലായി ഒതുങ്ങുകയല്ല, വര്‍ഗീയ ഫാഷിസത്തെ ചുട്ടെരിക്കാന്‍ ആളിപ്പടരുകയാണെ് എന്റെ കോണ്‍ഗ്രസ് എന്ന് ബല്‍റാം പറഞ്ഞു. ആര്‍.എസ്.എസിനെതിരെ പ്രവര്‍ത്തിക്കുകയാണ് കോണ്‍ഗ്രസ്. മറിച്ച് ആരെന്ത് സമീകരണം നടത്താന്‍ ശ്രമിച്ചാലും ഇതാണ് ഫീല്‍ഡിലെ യാഥാര്‍ത്ഥ്യമെന്നും ബല്‍റാം കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബല്‍റാമിന്റെ പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

Cong X RSS
ഇതാണ് ഫീൽഡിലെ യാഥാർത്ഥ്യം;
മറിച്ച് ആരെന്ത് സമീകരണം നടത്താൻ ശ്രമിച്ചാലും.

ഒരു തരി കനലായ് ഒതുങ്ങുകയല്ല,
വർഗീയ ഫാഷിസത്തെ ചുട്ടെരിക്കാൻ ആളിപ്പടരുകയാണ് എന്റെ കോൺഗ്രസ്,
ഇന്ത്യയുടെ കോൺഗ്രസ്,
ഇന്ത്യൻ നാഷണൽ കോൺഗ്രസ്.