തിരുവനന്തപുരം: തിരുവനന്തപുരം കണ്ടല സഹകരണ ബാങ്കിലെ കോടികളുടെ ക്രമക്കേടിൽ പ്രതി ഭാസുരാംഗന്റെ സ്വത്തുക്കൾ ഇ ഡി കണ്ട് കെട്ടി. 1.02 കോടിയുടെ സ്വത്തുക്കൾ കുടുംബാംഗളുടെ ഉൾപടെയുള്ള സ്വത്തുക്കളാണ് കണ്ട് കെട്ടിയത്. കണ്ടലബാങ്കിൽ നിന്നും മൂന്ന് കോടി 22 ലക്ഷം രൂപയുടെ കള്ളപ്പണമിടപാടിന് പുറമെ ബിനാമി പേരിൽ 51 കോടി രൂപ തട്ടിയെടുത്തെന്നും ഇ ഡി കണ്ടെത്തിയിരുന്നു. ഭാസുരാംഗനും കുടുംബാംഗങ്ങളും അടക്കം ആറ് പേർക്കെതിരെ കുറ്റപത്രം കഴിഞ്ഞ ദിവസം നൽകിയിരുന്നു.
ഭാസുരാംഗന്റെയും കുടുംബാംഗങ്ങളുടെയും പേരിലുള്ള സ്വത്തുക്കളാണിത്. 3.22 കോടി രൂപയുടെ കള്ളപ്പണ ഇടപാടിൽ പ്രാഥമിക കുറ്റപത്രം സമർപ്പിച്ചിരുന്നു. വ്യാജരേഖ ചമച്ച് കുടുംബാംഗങ്ങളുടെ പേരിൽ എടുത്ത വായ്പയാണിതെന്നാണ് ഇ ഡി ആരോപിക്കുന്നത്. രണ്ടുമാസമായി എൻ ഭാസുരാംഗനും മകൻ അഖിൽജിത്തും റിമാൻഡിലാണ്. പ്രാഥമിക കുറ്റപത്രത്തിൽ ഭാസുരാംഗനും മകനുമടക്കം ആറ് പ്രതികളാണുള്ളത്. കേസിൽ ഇഡി അന്വേഷണം തുടരുകയാണ്.