എസ്എസ്എൽസി മോഡൽ പരീക്ഷയ്ക്ക് വിദ്യാർത്ഥികളിൽ നിന്നും പണം പിരിക്കാൻ സർക്കുലർ. ഒരു വിദ്യാർത്ഥി പത്തു രൂപ വീതം നൽകണമെന്നാണ് വിദ്യാഭ്യാസ വകുപ്പിറക്കിയ സർക്കുലറിൽ ഉള്ളത്. ഇതാദ്യമായാണ് എസ് എസ് എൽ സി ചോദ്യപേപ്പറിന് കുട്ടികളിൽ നിന്നും പണം ഈടാക്കുന്നത്.
ജില്ലാ വിദ്യാഭ്യാസ ആഫീസർമാർക്കാണ് സർക്കുലർ. വിദ്യാർത്ഥികളിൽ നിന്ന് ശേഖരിക്കുന്ന തുകയിൽ നിന്ന് ചോദ്യപേപ്പർ അച്ചടിക്കുന്ന വകയിൽ ചെലവാകുന്ന തുക ഒഴിച്ച് ബാക്കി വിദ്യാഭ്യാസ ഉപ ഡയറക്ടർ എന്ന പേരിൽ ഡിമാൻഡ് ഡ്രാഫ്റ്റാക്കി പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ എത്തിക്കണമെന്നും നിർദേശവുമായാണ് സർക്കുലർ ഇറങ്ങിട്ടുള്ളത്.
ഒരു വിദ്യാർത്ഥി പത്തു രൂപ വീതം നൽകണമെന്നാണ് വിദ്യാഭ്യാസ വകുപ്പിറക്കിയ സർക്കുലറിൽ ഉള്ളത്. എസ്സി- എസ്ടി, ഒഇസി, അനാഥരായ വിദ്യാർഥികൾ എന്നിവർ പണം അടക്കേണ്ടതില്ലെന്നും സർക്കുലറിൽ പറയുന്നു. മറ്റുള്ള വിദ്യാർഥികൾ ഹെഡ്മാസ്റ്റർ മുഖേന കൃത്യമായി തുക അടക്കണമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷത്തേതുപോലെ കേരളത്തിലെ ഗവണ്മെന്റ് പ്രസ്സുകളിൽ പ്രിന്റ് ചെയ്യുന്ന ചോദ്യപേപ്പറുകൾ അതാതു ജില്ലാ വിദ്യാഭ്യാസ ആഫീസർമാർ ശേഖരിച്ച് ബന്ധപ്പെട്ട സ്കൂകൂളുകൾക്ക് വിതരണം ചെയ്യേണ്ടതാണെന്നും സർക്കുലറിൽ നിർദേശം ഉണ്ട്.ഫെബ്രുവരി 19 മുതൽ 23 വരെയാണ് എസ്എസ്എൽസി മോഡൽ പരീക്ഷ നടക്കുക. സർക്കുലർ ഇറങ്ങിയതിന് പിന്നാലെ കെ എസ് യുവും പ്രതിപക്ഷ അധ്യാപക സംഘടനയും എതിർപ്പുമായി രംഗത്തെത്തിയിട്ടുണ്ട്.