ന്യൂഡല്‍ഹി: രാജ്യത്തിന്റെ ശബ്ദമായിരിക്കും കോണ്‍ഗ്രസിന്റെ പ്രകടന പത്രികയെന്ന് പാർട്ടിയുടെ പ്രകടനപത്രികാ സമിതി കൺവീനർ പി. ചിദംബരം. ജനങ്ങളിൽ നിന്ന് നിർദ്ദേശങ്ങൾ സ്വീകരിച്ച് കോൺഗ്രസ് ജനകീയ പ്രകടന പത്രികയ്ക്ക് രൂപം നൽകും. സമിതി രണ്ട് തവണ യോഗം ചേർന്നതായും ചിദംബരം പറഞ്ഞു.
ജനങ്ങളിൽ നിന്ന് നിർദ്ദേശങ്ങൾ സ്വീകരിക്കും. ഓൺലൈനായും അഭിപ്രായങ്ങൾ സ്വീകരിക്കും. ഇതിനായി വെബ്സൈറ്റ് തയാറാക്കിയിട്ടുണ്ടെന്നും പി. ചിദംബരം അറിയിച്ചു. യുവാക്കൾ, സ്ത്രീകൾ, കർഷകർ എന്നിവരുടെ ഭാഗത്തുനിന്നും നിർദ്ദേശങ്ങൾ കോൺഗ്രസ് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.