തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അറസ്റ്റിനെതിരെ പ്രതിഷേധ ജ്വാല ഉയർത്തി യൂത്ത് കോൺഗ്രസ്. ഇന്ന് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നൈറ്റ് മാർച്ച് നടത്തും. രാജ്ഭവന് സമീപം നിന്നാണ് ക്ലിഫ് ഹൗസിലേക്കുള്ള മാർച്ച് ആരംഭിക്കുക. രാത്രി 8 മണിക്കാണ് മാർച്ച്.
വിവിധ ജില്ലകളിൽ യൂത്ത് കോൺഗ്രസിന്‍റെ പ്രതിഷേധ മാർച്ചും സമര പരിപാടികളും ഇന്നും തുടരും. രാഹുൽ മാങ്കൂട്ടത്തിലിന്‍റെ മെഡിക്കൽ സർട്ടിഫിക്കറ്റ് വ്യാജമെന്ന് പറഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് വക്കീൽ നോട്ടീസ് അയക്കാനാണ് യൂത്ത് കോൺഗ്രസ് തീരുമാനം.