ഗാസിയാബാദിന്‍റെ പേരു മാറ്റാന്‍ ഉത്തർപ്രദേശ് സർക്കാർ; ദൂദേശ്വർനാഥ് ഉള്‍പ്പെടെ മൂന്നു പേരുകള്‍ പരിഗണനയില്‍

Jaihind Webdesk
Wednesday, January 10, 2024

 

ലക്‌നൗ: ഗാസിയാബാദിന്‍റെ പേര് മാറ്റാൻ ഒരുങ്ങി ഉത്തർപ്രദേശ് സർക്കാർ. ഇതിനായുള്ള നിർദ്ദേശം മുൻസിപ്പൽ കോർപ്പറേഷൻ പാസാക്കി. ഹർനന്ദി നഗർ, ഗജ് പ്രസ്ഥ, ദൂദേശ്വർനാഥ് എന്നീ മൂന്നു പേരുകളാണ് പരിഗണനയിലുള്ളത്. ഈ പേരുകൾ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് മുമ്പാകെ സമർപ്പിച്ചതായി മുൻസിപ്പൽ കോർപ്പറേഷൻ അറിയിച്ചു. യോഗി ആദിത്യനാഥായിരിക്കും ഇവയില്‍ നിന്ന് പുതിയ പേര് തിരഞ്ഞെടുക്കുക. അതേസമയം പേരുമാറ്റത്തിന് കേന്ദ്രത്തിന്‍റെ അന്തിമ അനുമതിയും ആവശ്യമാണ്.