കലാകിരീടത്തില്‍ മുത്തമിട്ട് കണ്ണൂർ സ്ക്വാഡ്; കോഴിക്കോടിന് രണ്ടാം സ്ഥാനം

Monday, January 8, 2024

 

കൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവ കിരീടത്തില്‍ മുത്തമിട്ട് കണ്ണൂർ ജില്ല. കിരീട പോരാട്ടത്തില്‍ കോഴിക്കോട് ജില്ലയെ രണ്ടാം സ്ഥാനത്തേക്ക് തള്ളിക്കൊണ്ടാണ് കണ്ണൂർ സ്ക്വാഡ് കലാകിരീടം സ്വന്തമാക്കിയത്. 952 പോയിന്‍റ് നേടിയാണ് 23 വർഷങ്ങൾക്കു ശേഷം കണ്ണൂർ 117.5 പവൻ വരുന്ന സ്വർണ്ണക്കപ്പിൽ മുത്തമിട്ടത്. കണ്ണൂരിന്‍റെ 4-ാം കിരീട നേട്ടമാണിത്. കോഴിക്കോട് – 949 പോയിന്‍റുകളോടെ രണ്ടാം സ്ഥാനവും പാലക്കാട് 938 പോയിന്‍റുകളോടെ മൂന്നാം സ്ഥാനവും നേടി. ആതിഥേയരായ കൊല്ലം ജില്ല ആറാം സ്ഥാനത്താണ്. അടുത്ത കലോത്സവം സംബന്ധിച്ച് ഇന്നു പ്രഖ്യാപനം നടത്തില്ലെന്നു മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.

പോയിന്‍റ് നില:

തൃശൂർ 925
മലപ്പുറം 913
കൊല്ലം 910
എറണാകുളം 899
തിരുവനന്തപുരം 870
ആലപ്പുഴ 852
കാസർകോട് 846
കോട്ടയം 837
വയനാട് 818
പത്തനംതിട്ട 774
ഇടുക്കി 730