അസമില്‍ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് 12 പേർ മരിച്ചു. സംഭവത്തില്‍ 27 പേര്‍ക്ക് പരിക്ക്. ദെരഗാവിൽ പുലർച്ചെയാണ് അപകടം. ബസിൽ 45 യാത്രക്കാരാണ് ഉണ്ടായിരുന്നത്. അത്ഖേലിയില്‍ നിന്ന് ബാലിജനിലേക്ക് ക്ഷേത്രദര്‍ശനത്തിനായി പോയ ബസാണ് അപകടത്തിൽ പെട്ടത്. അമിതവേഗത്തിലെത്തിയ ബസ് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. രണ്ട് വാഹനത്തിലെയും ഡ്രൈവര്‍മാര്‍ സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു. അപകടത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.