ന്യൂഡല്‍ഹി: ഭാരത് ന്യായ് യാത്രയുടെ ഒരുക്കങ്ങൾ വിലയിരുത്താൻ എഐസിസി (AICC) ഭാരവാഹി യോഗം ഇന്ന് ചേരും. യോഗത്തിൽ എഐസിസി ഭാരവാഹികളും പിസിസി ഇൻ ചാർജുമാരും പങ്കെടുക്കും. ഈ മാസം 14 നാണ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ന്യായ് യാത്ര മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലിൽ നിന്ന് ആരംഭിക്കുന്നത്.
മാർച്ച് 20 ന് യാത്ര മുംബെയിൽ സമാപിക്കും.