രാമക്ഷേത്ര ഉദ്ഘാടനം ബിജെപി രാഷ്ട്രീയ ലക്ഷ്യമാക്കി മാറ്റുന്നു; തിരിച്ചറിയണമെന്ന് മുസ്‌ലിം ലീഗ്

Jaihind Webdesk
Friday, December 29, 2023

 

മലപ്പുറം: രാമക്ഷേത്ര ഉദ്ഘാടനം ബിജെപി രാഷ്ട്രീയ ലക്ഷ്യമാക്കി മാറ്റുന്നുവെന്ന് മുസ്‌ലിം ലീഗ്. ഓരോ പാർട്ടികളും അത് തിരിച്ചറിയണമെന്നും മതേതര പാർട്ടികൾ സ്വതന്ത്ര തീരുമാനമെടുക്കണമെന്നും ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്‌ലിം ലീഗ് വിശ്വാസികൾക്കൊപ്പമാണെന്ന് സംസ്ഥാന അധ്യക്ഷൻ സാദിഖലി തങ്ങളും പറഞ്ഞു. പാണക്കാട് ചേർന്ന അടിയന്തര നേതൃയോഗം രാമക്ഷേത്ര വിഷയം ചർച്ചചെയ്തു. തുടർന്ന് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇരുവരും.