ചണ്ഡീഗഢ്: ഗുസ്തി താരങ്ങളുടെ പ്രതിഷേധം ശക്തമായി തുടരുന്നതിനിടെ ബജ്‌രംഗ് പുനിയ ഉള്‍പ്പെടെയുള്ള ഗുസ്തി താരങ്ങളുമായി കൂടിക്കാഴ്ച നടത്തി രാഹുല്‍ ഗാന്ധി. ബുധനാഴ്ച രാവിലെ ഹരിയാനയിലായിരുന്നു കൂടിക്കാഴ്ച. ഗുസ്തിക്കാരുമായി സംവദിച്ച രാഹുല്‍ ഗാന്ധി ഏറെ നേരെ അവരുമായി ചെലവഴിച്ചാണ് മടങ്ങിയത്.
ഗുസ്തിക്കാരുടെ ദൈനംദിന കാര്യങ്ങൾ നേരിട്ടു കണ്ട് മനസിലാക്കുന്നതിനാണ് രാഹുൽ ഗാന്ധി സന്ദർശനം നടത്തിയതെന്ന് കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ബജ്‌രംഗ് പുനിയ പ്രതികരിച്ചു. അല്‍പസമയം ഗുസ്തി ചെയ്യാനും രാഹുല്‍ സമയം കണ്ടെത്തി. 2022-ലെ ബർമിംഗ്ഹാം കോമൺവെൽത്ത് ഗെയിംസിലെ സ്വർണ്ണമെഡൽ ജേതാവ് ദീപക് പുനിയയും സന്നിഹിതനായിരുന്നു. ദീപക്കും ബജ്‌രംഗ് പുനിയയും ഗുസ്തി ആരംഭിച്ച വീരേന്ദ്ര അഖാഡയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച.
ലൈംഗികാരോപണം നേരിടുന്ന ബിജെ.പി എംപിയും ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷനുമായ ബ്രിജ്ഭൂഷണിന്‍റെ അനുയായികളെ പുതിയ ഭരണസമിതിയിലേക്ക് തിരഞ്ഞെടുത്തതിന്പിന്നാലെ ബജ്‌രംഗ് പുനിയ തന്റെ പത്മശ്രീ തിരികെ നൽകിയിരുന്നു. വനിതാ ഗുസ്തി താരങ്ങൾ അപമാനിക്കപ്പെടുന്നതിലെ പ്രതിഷേധമായിട്ടായിരുന്നു താരത്തിന്‍റെ നടപടി. ഖേൽരത്ന, അർജുന അവാർഡുകൾ തിരികെ നൽകുമെന്ന് കാട്ടി വിനേഷ് ഫോഗട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് നല്‍കി. ഗുസ്തിതാരം സാക്ഷി മാലിക്കും പ്രതിഷേധ സൂചകമായി ഇനി ഗുസ്തി വേദിയിലേക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്നു.ഗുസ്