ശബരിമലയിലെ തീര്‍ത്ഥാടക ദുരിത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് തെലങ്കാന സര്‍ക്കാര്‍ രംഗത്ത്. തെലുങ്ക് നാട്ടില്‍ നിന്നുള്ള അയ്യപ്പന്മാര് കടുത്ത ദുരിതം അനുഭവിക്കുന്നുവെന്നും കുട്ടി തീര്‍ത്ഥാടകര്‍ പോലും 15 മണിക്കൂറിലേറെ വരിനില്‍ക്കേണ്ടിവരുന്നത് ഖേദകരമാണ്. പ്രശ്ന പരിഹാരത്തിന് കേരള മുഖ്യമന്ത്രി ഉടന്‍ ഇടപെടണമെന്നും തെലങ്കാന പഞ്ചായത്തീരാജ്,ഗ്രാമവികസന മന്ത്രി ധനസരി സീതാ അക്ക ആവശ്യപ്പെട്ടു. പ്രശ്നത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഭക്തര്‍ മന്ത്രിയെ കണ്ട് നിവേദനം നല്‍കിയിരുന്നു.