ആലുവ എടത്തല ചൂണ്ടി ഭാരത് മാതാ ലോകോളേജില്‍ മഹാത്മാഗാന്ധിയുടെ പ്രതിമയെ എസ്എഫ്ഐ വിദ്യാര്‍ത്ഥി നേതാവ് അപമാനിച്ചതായി പരാതി. പ്രതിമയുടെ മുഖത്ത് കൂളിംഗ് ഗ്ലാസ് വച്ച് ഈ ദൃശ്യം സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുകയായിരുന്നു. ഇതിനെതിരെ കെഎസ്യു രംഗത്തെത്തുകയായിരുന്നു. എസ്എഫ്ഐ നേതാവിനെതിരെ നടപടിയാവശ്യപ്പെട്ട് കെഎസ്യു പൊലീസില്‍ പരാതി നല്കി. യുവാവ് ഗാന്ധിപ്രതിമയുടെ മുഖത്ത് കൂളിംഗ് ഗ്ലാസ് വെക്കുന്നതും പിന്നീട് ചിത്രമെടുക്കുന്നതും പുറത്ത് വന്ന ദൃശ്യങ്ങളില്‍ കാണാം. ഈ ദൃശ്യങ്ങള്‍ എസ്എഫ്ഐ നേതാവ് കൂടിയായ വിദ്യാര്‍ത്ഥി സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു. ഇതാണ് വിവാദമായത്. ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ ഗാന്ധി പ്രതിമയെ അപമാനിച്ചുവെന്ന് കാട്ടി കെഎസ്യു രംഗത്തെത്തി. നേതാവിനെതിരെ പൊലീസില്‍ പരാതിയും നല്കി. അതേസമയം, വിഷയത്തില്‍ എസ്എഫ്ഐ നേതാവിന്റെ പ്രതികരണം പുറത്ത് വന്നിട്ടില്ല.