ക്രൈസ്തവ സഭ മേലധ്യക്ഷന്മാരുമായുള്ള മോദിയുടെ കൂടിക്കാഴ്ച തെരഞ്ഞെടുപ്പ് തന്ത്രം മാത്രമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പ്രതികരിച്ചു. മാര്‍പാപ്പ ഇന്ത്യയിലെത്തുമെന്ന പ്രഖ്യാപനം കഴിഞ്ഞ ഗോവ തെരഞ്ഞെടുപ്പ് വേളയിലും ഉണ്ടായതാണ്.ലോക്സഭ തെരഞ്ഞെടുപ്പിന് മുന്‍പ് ന്യൂനപക്ഷങ്ങളുടെ പരാതികള്‍ കേള്‍ക്കാന്‍ വിപുലമായ ഒരുക്കങ്ങള്‍ കോണ്‍ഗ്രസ് നടത്തുമെന്നും അദ്ദേഹം അറിയിച്ചു.പ്രധാനമന്ത്രിയുടേത് തെരഞ്ഞെടുപ്പ് ഗുണ്ട് മാത്രമാണ്. ക്രിസ്മസ് വിരുന്നില്‍ മണിപ്പൂര്‍ എന്തുകൊണ്ട് ചര്‍ച്ചയായില്ല?മണിപ്പൂര്‍ ബിഷപ്പിനെ കൂടിക്കാഴ്ചക്ക് ക്ഷണിക്കാത്തത് എന്തുകൊണ്ട്? .ക്രൈസ്തവര്‍ അകന്നു പോകുമെന്ന ഭയം കോണ്‍ഗ്രസിനില്ല.ക്രൈസ്തവരേയും, മുസ്ലീങ്ങളെയും തമ്മിലടിപ്പിക്കാനാണ് മോദിയുടെ ശ്രമമെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.