ന്യൂഡല്‍ഹി: ലേ ലഡാക്കില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയില്‍ 4.5 തീവ്രത രേഖപ്പെടുത്തി. ഇന്ന് പുലര്‍ച്ചെ 4.33 ഓടെ ഭൂചലനം അനുഭവപ്പെട്ടതായി നാഷണല്‍ സെന്‍റര്‍ ഫോര്‍ സീസ്‌മോളജിയാണ് അറിയിച്ചത്. അഞ്ച്കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പത്തിന്‍റെ പ്രഭവകേന്ദ്രം.
അതേസമയം ജമ്മു-കശ്മീരിലും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. കിഷ്ത്വാര്‍ ജില്ലയില്‍ റിക്ടര്‍ സ്‌കെയില്‍ 3.7 തീവ്രത രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. പുലര്‍ച്ചെ 1.10 ഓടെ അഞ്ച് കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനം ഉണ്ടായതെന്നാണ് എന്‍സിഎസ് അറിയിച്ചത്. ആളപായമോ നാശനഷ്ടമോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.