തിരുവനന്തപുരത്തെ നെയ്യാറ്റിന്‍കര ജില്ലാ ജനറല്‍ ആശുപത്രിയില്‍ 10 വയസുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടന്നെന്ന് പരാതി. കണ്ണ് ചികിത്സക്കെത്തിയ 10 വയസുകാരിക്ക് നേരെയാണ് അതിക്രമം നടന്നത്. പ്രതിയെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടി. ഉദിയന്‍കുളങ്ങര സ്വദേശിയായ സതീഷിനെയാണ് നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. കണ്ണില്‍ മരുന്ന് ഒഴിച്ചിരുന്ന പെണ്‍കുട്ടിയെയാണ് ഇയാള്‍ ഉപദ്രവിച്ചത്.