ആറന്മുള പോലീസ് സ്റ്റേഷനുള്ളില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡനടക്കം 10 പേര്‍ക്കെതിരെയാണ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തത്. കോളേജ് വിദ്യാര്‍ത്ഥിനിയെ ആക്രമിച്ച എസ്എഫ്ഐ നേതാവിനെതിരെ കേസ് എടുക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു സ്റ്റേഷനില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. പ്രതിഷേധത്തെ തുടര്‍ന്ന് കടമ്മനിട്ട മൗണ്ട് സിയോണ്‍ ലോ കോളേജിലെ വിദ്യാര്‍ത്ഥിനിയുടെ പരാതിയിലും ഒടുവില്‍ പോലീസ് കേസെടുത്തു. എസ്എഫ്ഐ പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥിനിക്കെതിരെയും ആറന്മുള പൊലീസ് കേസെടുത്തിട്ടുണ്ട്. ആശുപത്രിയില്‍ ചികിത്സാ തേടിയ വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ മൂന്ന് ദിവസത്തിനുശേഷം കേസെടുത്ത പോലീസ് എസ്എഫ്ഐയുടെ പരാതി കിട്ടിയ ഉടന്‍ തന്നെ കേസെടുത്തു. വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ കേസ് എടുക്കാതെ എസ്എഫ്ഐയെ സഹായിച്ച പോലീസ് നടപടിയില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.