നവകേരള സദസിന്‍റെ മറവില്‍ പ്രവർത്തകരെ തല്ലിച്ചതച്ച സംഭവം; കെപിസിസിയുടെ നേതൃത്വത്തില്‍ ഡിജിപി ഓഫീസിലേക്ക് മാര്‍ച്ച്

Jaihind Webdesk
Saturday, December 23, 2023


കെ.എസ്.യു- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ നവകേരള സദസിന്റെ മറവില്‍ തല്ലിച്ചതച്ചതില്‍ പ്രതിഷേധിച്ച് കെപിസിസിയുടെ നേതൃത്വത്തില്‍ ഡിജിപി ഓഫീസിലേക്ക് ഇന്ന് മാര്‍ച്ച് നടത്തും. സിപിഎം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും
ക്രിമിനല്‍ സംഘങ്ങളും പോലീസും മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാരും നടത്തിയ ക്രൂരമായ അക്രമ പരമ്പരകള്‍ക്കെതിരെയാണ് പ്രതിഷേധം. സംസ്ഥാനത്തെ 564 പോലീസ് സ്റ്റേഷനുകളിലേക്ക് കോണ്‍ഗ്രസ് നടത്തിയ ബഹുജന മാര്‍ച്ചിന്റെ തുടര്‍ച്ചയായിട്ടാണ് പോലീസ് ആസ്ഥാനത്തേക്ക് കെപിസിസി നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുന്നത്.

മാര്‍ച്ച് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ എംപി ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷനേതാവ് വിഡി സതീശന്‍, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങളായ ശശി തരൂര്‍ എംപി, രമേശ് ചെന്നിത്തല, കൊടിക്കുന്നില്‍ സുരേഷ് എംപി, എംഎം ഹസന്‍, കെ.മുരളീധരന്‍ എംപി എന്നിവർ ഡിജിപി ഓഫീസിലേക്കുള്ള പ്രതിഷേധ മാര്‍ച്ചിന് നേതൃത്വം നല്‍കും.