ഗുസ്തി ഫെഡറേഷൻ തിരഞ്ഞെടുപ്പിൽ ബ്രിജ്ഭൂഷൺ പാനലിന്റെ വിജയത്തിന് പിന്നാലെ പ്രതിഷേധം ശക്തമാക്കി കായിക താരങ്ങൾ. പദ്മശ്രീ അവാർഡ് തിരിച്ചുനൽകി പ്രതിഷേധം അറിയിച്ചിരിക്കുകയാണ് ബജ്റംഗ് പൂനിയ. പുരസ്കാരം തിരികെ നൽകുമെന്ന് പ്രഖ്യാപിച്ച് മിനിറ്റുകൾക്കകമാണ് താരത്തിന്റെ പ്രവർത്തി. ഗുസ്തി ഫെഡറേഷൻ തിരഞ്ഞെടുപ്പിൽ ബ്രിജ്ഭൂഷൺ പാനലിന്റെ വിജയത്തിൽ പ്രതിഷേധിച്ചാണ് ബജ്റംഗ് പൂനിയ പദ്മശ്രീ തിരികെ നൽകുമെന്ന് പ്രഖ്യാപിച്ചത്.
അതേസമയം സാക്ഷി മാലിക്കിന് തന്റെ കരിയർ അവസാനിപ്പിക്കേണ്ടി വന്നത് ലജ്ജാകരം എന്ന് കോൺഗ്രസ് നേതാവ് രൺദീപ് സിംഗ് സുർജ്ജവാലയും ബോക്സിങ് താരം വീരേന്ദ്ര സിംഗും ചൂണ്ടിക്കാട്ടി. എന്നാൽ പോലീസ് പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹം കൂട്ടാക്കിയില്ല. ഒളിമ്പിക്സ് ഗുസ്തിയിലെ ആദ്യ വനിതാ മെഡൽ ജേതാവായ മാലിക്കിന് ലൈംഗികാതിക്രമക്കേസിൽ നീതി ലഭിക്കാത്തതിനെ തുടർന്ന് വിരമിക്കാൻ നിർബന്ധിതയായത് ലജ്ജാകരമെന്ന് എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാലയും മുതിർന്ന ബോക്സർ വീരേന്ദർ സിംഗും ഇന്ന് പത്രസമ്മേളനത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ഇന്നലെ ബ്രിജ്ഭൂഷൺ പാനലിലെ സഞ്ജയ് സിംഗ് ഗുസ്തി ഫെഡറേഷൻ തിരഞ്ഞെടുപ്പിൽ വിജയിച്ചതിന് പിന്നാലെ സാക്ഷി മാലിക് ഗുസ്തി കരിയർ അവസാനിപ്പിച്ചിരുന്നു. വാർത്താ സമ്മേളനത്തിൽ വികാരഭരിതമായാണ് സാക്ഷി മാലിക് വിരമിക്കൽ പ്രഖ്യാപിച്ചത്. ബ്രിജ്ഭൂഷണെതിരെ ഹൃദയം കൊണ്ടാണ് പോരാടിയത്. എന്നാൽ അയാളുടെ സഹായി തിരഞ്ഞെടുപ്പിൽ വിജയിച്ചു. താൻ ഗുസ്തിയിൽ സുരക്ഷിതയായി തോന്നുന്നില്ലെന്നും സാക്ഷി മാലിക് പ്രതികരിച്ചിരുന്നു.