എസ്എഫ്ഐ സമരത്തെ താലോലിച്ച് ഓമനിച്ച പിണറായി പോലീസ് യൂത്ത് കോണ്‍ഗ്രസുകാരുടെ തലയടിച്ച് പൊട്ടിക്കുന്നതും പെൺകുട്ടികളുടെ വസ്ത്രം വലിച്ച് കീറുന്നതും കേരളം കാണുന്നുണ്ടെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ. പോലീസിന്റെ പണി എടുത്താൽ അംഗീകരിക്കും. അല്ലാതെ പാർട്ടി ഗുണ്ടകളുടെ പണി എടുത്താല്‍ പ്രതിരോധിക്കുമെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു.
പുതിയ പിള്ളേർ സ്ട്രോങ്ങാണ്. ഡബിള്‍ സ്ട്രോങ്. സമരങ്ങളിലും സംഘാടനത്തിലും സേവനത്തിനും അവരുടെ കൂടെയുണ്ടാകുമെന്നും ഷാഫി പറമ്പില്‍ വ്യക്തമാക്കി. വാ മോനെ ആർഷോ ഓമനിക്കലുകളല്ല. എന്തിനാ മോളെ കരയണേ താലോലിക്കലുമല്ല. സമരസപ്പെടാത്ത സമരം എന്നും ഷാഫി പറമ്പില്‍ സമൂഹ മാധ്യമമായ ഫേയ്സ്ബുക്കില്‍ കുറിച്ചു. കാലിക്കറ്റ് സർവകലാശാലയിൽ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്ഐ നടത്തിയ സമരത്തെ കുറിച്ചായിരുന്നു ഷാഫി പറമ്പിലിന്റെ പരാമർശം. ഇന്ന് ഡി.ജി.പി ഓഫീസിലേക്ക് കെ.എസ്.യു നടത്തിയ മാർച്ചിലായിരുന്നു സംഘർഷം.