ആലപ്പുഴയില്‍ പ്രതിഷേധക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ ഗണ്മാന്മാര്ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോടതിയിലേക്ക്. കെഎസ്യു ജില്ലാ പ്രസിഡന്റ് എഡി തോമസും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം അജയ് ജുവല്‍ കുര്യാക്കോസുമാണ് ഗണ്‍മാനെതിരെ കേസ് നല്‍കുന്നത്. മുഖ്യമന്ത്രിയ്ക്കെതിരെ പ്രതിഷേധിച്ചതിന് ഇരുവരെയും ഗണ്മാന്മാരും പൊലീസും ചേര്‍ന്ന് വളഞ്ഞിട്ട് തല്ലിയിരുന്നു. സംഭവത്തില്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരായ അനില്‍ കല്ലിയൂരിനും സന്ദീപിനുമെതിരെ പരാതി നല്‍കിയിട്ടും പൊലീസ് കേസെടുക്കുന്നില്ലെന്ന് കാണിച്ചാണ് ഇരുവരും നിയമ വഴിയിലേക്ക് നീങ്ങുന്നത്. ആലപ്പുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഉടന്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്യുമെന്ന് ഇരുവരും അറിയിച്ചു.