മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരിഹാസവുമായി കെപിസിസി വൈസ് പ്രസിഡന്റ് വിടി ബല്‍റാം. നവകേരള സദസിനെതിരെ നടക്കുന്ന പ്രതിഷേധങ്ങള്‍ക്കെതിരെ പിണറായി വിജയന് രംഗത്ത് വന്നിരുന്നു. തോക്കിനെയും ക്രിമിനലുകളെയും ഗുണ്ടകളെയും നേരിട്ടിട്ടുണ്ട്, യൂത്ത് കോണ്‍ഗ്രസിനെ അവരുടെ പ്രതാപകാലത്ത് പേടിച്ചിട്ടില്ല എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഇതിന് മറുപടിയുമായാണ് വിടി ബല്‍റാം രംഗത്തെത്തിയത്.
‘അന്ന് ഊരിപ്പിടിച്ച വാളിന്റെ കഥ പറയുമ്പോ ഈ തോക്കിന്റെ കാര്യം മുതലാളി മറന്നു പോയതായിരിക്കും. അല്ലെങ്കില്‍ അന്നേ രണ്ടും കൂടി ഒരുമിച്ച് തള്ളാമായിരുന്നു’- വിടി ബല്‍റാം ഫേസ്ബുക്ക് പോസ്റ്റില്‍ പരിഹസിച്ചു. നേരത്തേ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരേ കേരള വര്‍മ്മ കോളേജില്‍ എസ്.എഫ്.ഐ. ഉയര്‍ത്തിയ പ്രതിഷേധ ബാനറിലെ ഇംഗ്ലീഷ് പ്രയോഗത്തെ പരിഹസിച്ചും വി.ടി. ബല്‍റാം രംഗത്തെത്തിയിരുന്നു.