മുഖ്യമന്ത്രിയോ, മുഖ്യ ഗുണ്ടയോ? നവകേരള ഗുണ്ടായിസത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് മാർച്ച് ഇന്ന്

Jaihind Webdesk
Wednesday, December 20, 2023

 

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ആഹ്വാന പ്രകാരം യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകർക്കു നേരെ നവകേരള സദസിനിടെ ഉണ്ടായ അക്രമങ്ങളിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ഇന്ന് സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തും.പുതുതായി ചുമതലേറ്റ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭരണസിരാകേന്ദ്രത്തിനു മുന്നിൽ ശക്തമായ പ്രതിഷേധം ഉയർത്താനാണ് യൂത്ത് കോൺഗ്രസ് തീരുമാനം. ക്രൂരമായ അതിക്രമങ്ങൾ നടത്തിയ ഡിവൈഎഫ്‌ഐ സിപിഎം പ്രവർത്തകരെയും ഗൺമാൻമാരേയും ന്യായീകരിക്കുന്ന പിണറായിക്കെതിരെ ‘മുഖ്യമന്ത്രിയോ, മുഖ്യഗുണ്ടയോ?’ എന്ന മുദ്രാവാക്യം ഉയർത്തിയാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധമുയർത്തുക.