കോണ്‍ഗ്രസിന്‍റെ വാര്‍ഷിക ദിനത്തോടനുബന്ധിച്ച് ഡിസംബര്‍ 28 ആം തീയതി നടത്തുന്ന റാലിയുടെ മേല്‍നോട്ടത്തിനായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാരുടെ ഒമ്പതംഗ സമിതി രൂപീകരിച്ചു. കേരളത്തില്‍ നിന്ന് പിസി വിഷ്ണുനാഥ് സമിതിയില്‍ ഉണ്ട്. ഞങ്ങള്‍ തയാറെന്ന പേരില്‍ 10 ലക്ഷം പേരെ ഉള്‍പ്പെടുത്തി നാഗ്പൂരിലാണ് റാലി നടക്കുക. രാജ്യത്തെ തന്നെ ഗ്രാന്‍റ് ഓള്‍ഡ് പാർട്ടിയായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് 138 വർഷം പൂർത്തീകരിക്കുമ്പോള്‍ 10 ലക്ഷം പ്രവർത്തകരെ ഉള്‍ക്കൊള്ളിച്ച് രാജ്യത്തെ ഏറ്റവും വലിയ റാലിക്കാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. ഭാരത് ജോഡോ യാത്രയ്ക്കുണ്ടായ ജനകീയ പിന്തുണ ഞങ്ങള്‍ തയാറാണ് എന്ന പേരില്‍ നടത്തുന്ന റാലിക്കും ലഭിക്കുമെന്നാണ് നേതാക്കളുടെ പ്രതീക്ഷ.