ഇടുക്കി: മുല്ലപ്പെരിയാർ ഡാം ഇന്ന് തുറക്കില്ല. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതോടെയാണ് തീരുമാനം. ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിലടക്കം മഴ കുറഞ്ഞ് മാറി നിൽക്കുന്നതും ഡാമിലേക്കുള്ളവെള്ളത്തിന്റെ ഒഴുക്ക് കുറച്ചു. തമിഴ്നാട്ടിലും മഴ കുറഞ്ഞതോടെ അണക്കെട്ടിൽ നിന്നും തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവും കുറച്ചിട്ടുണ്ട്.
ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടർ ഉയർത്താന്‍ തീരുമാനിച്ചിരുന്നത്. അണക്കെട്ടിലെ ജലനിരപ്പ് 138 അടി പിന്നിട്ടിരുന്നു. ഡാമിന്റെ ഷട്ടറുകള്‍ ഘട്ടം ഘട്ടമായി തുറന്ന് പരമാവധി 10,000 ക്യുസെക്സ് ജലം പുറത്തേക്കൊഴുക്കാനായിരുന്നു തീരുമാനം.