പാർലമെന്റിൽ പ്രതിപക്ഷ എം പിമാർക്കെതിരെ നടപടി. രാജ്യസഭയിൽ 34 പേർക്കെതിരെ സസ്പെൻഷൻ നടപടി സ്വീകരിച്ചു. പ്രമുഖ നേതാക്കളടക്കമുള്ളവർക്കെതിരെയാണ് കൂട്ട നടപടി എടുത്തിരിക്കുന്നത്. പാർലമെന്റ് ആക്രമണവുമായി ബന്ധപ്പെട്ട വിഷയം ഇന്നും ലോക്സഭയിലും രാജ്യസഭയിലും ഉയർത്തി പ്രതിഷേധം ശക്തമാക്കിതായിരുന്നു പ്രതിപക്ഷം. കോൺഗ്രസിന്റെ ലോക്സഭയിലെ കക്ഷി നേതാവായ അധീർ രഞ്ജൻ ചൗധരി, കെ സി വേണുഗോപാൽ, ജയറാം രമേശ്, ബിനോയ് വിശ്വം എന്നിവരടക്കമുള്ള 78 എം പിമാരെയാണ് ഇന്ന് സസ്പെൻഡ് ചെയ്തത്.
ആദ്യം ലോക്സഭയിൽ നിന്ന് 30 പേരെയാണ് സസ്പെന്‍ഡ് ചെയ്തത്. തുടർന്ന് രാജ്യസഭയില്‍ നിന്ന് 34 പേർക്കെതിരെയും സസ്പെൻഷൻ നടപടി സ്വീകരിച്ചു. ഇതിനിടയിൽ 14 പേർക്കെതിരെയും നടപടി സ്വീകരിച്ചു. ഇതോടെ ഇന്ന് 78 പ്രതിപക്ഷ എം പിമാരെയാണ് സസ്പെൻഡ് ചെയ്തത്. ഇതിൽ ചിലർക്ക് 3 മാസത്തോളമാണ് സസ്പെൻഷൻ കാലാവധി.