കോണ്‍ഗ്രസ് ഓണ്‍ലൈന്‍ ഫണ്ട് സമാഹരണത്തിന് ഇന്ന് തുടക്കം; മല്ലികാർജുന്‍ ഖാർഗെ ഉദ്ഘാടനം ചെയ്യും

Jaihind Webdesk
Monday, December 18, 2023

 

ന്യൂഡല്‍ഹി: കോൺഗ്രസ് വാർഷിക ദിനത്തോടനുബന്ധിച്ച് നടപ്പിലാക്കുന്ന ഓൺലൈൻ ഫണ്ട് സമാഹരണത്തിന്‍റെ ഔദ്യോഗിക ഉദ്ഘാടനം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഇന്ന് നിർവഹിക്കും. ദേശത്തിനായി സംഭാവന നൽകുക എന്നതാണ് ക്യാമ്പെയ്നിന്‍റെ പേര്. പദ്ധതിയിലൂടെ 18 വയസ് പൂർത്തിയായ ഏതൊരു ഇന്ത്യക്കാരനും ഓൺലൈൻ സംവിധാനത്തിലൂടെ 138 രൂപയോ അതിന്‍റെ ഗുണിതങ്ങളോ സംഭാവനയായി നൽകാം. ഫണ്ട് നൽകിയവർക്ക് കോൺഗ്രസ് അധ്യക്ഷൻ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റും ലഭിക്കുന്ന തരത്തിലാണ് പോർട്ടൽ തയാറാക്കിയിരിക്കുന്നത്.