തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാഹനം തടയാന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വെല്ലുവിളിച്ച് സുരക്ഷാ ഉദ്യോഗസ്ഥന്‍. എം.എസ്. ഗോപീകൃഷ്ണന്‍ എന്ന പോലീസുദ്യോഗസ്ഥനാണ് ഫെയ്‌സ്ബുക്കിലൂടെ വെല്ലുവിളി നടത്തിയിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍റെ പോസ്റ്റിന് താഴെയാണ് ഭീഷണി.
‘കഴിയുമെങ്കിൽ വണ്ടി വരുമ്പോള്‍ വഴിയിൽ ഒന്നു തടഞ്ഞുനോക്ക്, കടയ്ക്കല്‍ വെച്ച്. എല്ലാ മറുപടിയും അന്നു തരാം’ – എന്നായിരുന്നു ഗോപീ കൃഷ്ണന്‍റെ കമന്‍റ്. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഓഫീസിൽ ജോലി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥനാണ് എം.എസ്. ഗോപീകൃഷ്ണൻ. മുഖ്യമന്ത്രിയുടെ നവകേരള സദസ് എസ്കോർട്ട് സംഘത്തില്‍ ഗോപീകൃഷ്ണൻ ഉൾപ്പെട്ടിട്ടില്ല.
‘പൗരപ്രമുഖർ’ ആരെന്ന് അറിയാൻ കുമ്മിൾ പഞ്ചായത്ത് അംഗവും യൂത്ത് കോൺഗ്രസ് നേതാവുമായ കുമ്മിൾ ഷെമീർ വിവരാവകാശ നിയമപ്രകാരം ചോദ്യം ഉന്നയിച്ചിരുന്നു. ഇതിനു ലഭിച്ച മറുപടി അദ്ദേഹം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിലാണ് എം.എസ്. ഗോപീകൃഷ്ണൻ ഭീഷണി സ്വരത്തിലുള്ള കമന്‍റിട്ടത്. ഇതിലെ തുടർ പ്രതികരണത്തിനെല്ലാം കടുത്ത അസഭ്യ പദപ്രയോഗങ്ങളിലൂടെയാണ് ഇയാളുടെ മറുപടി.
പൗരപ്രമുഖർ ആരെന്ന ചോദ്യത്തിന് ലഭിച്ച വിവരാവകാശ മറുപടി: