തിരുവന്തപുരം: യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഗൺമാൻ മർദ്ദിച്ച സംഭവത്തില്‍ പ്രതിഷേധം. മർദ്ദിച്ച ഉദ്യോഗസ്ഥൻ സന്ദീപിന്റെ വീടിന് മുന്നിലാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചത്. ബാരിക്കേഡ് മറച്ചിടാന് ശ്രമിച്ചതോടെ പോലീസുകാരും യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. സമരക്കാർക്ക് നേരെ പോലീസ് ലാത്തി വീശി. പ്രവർത്തകർ പിരിഞ്ഞുപോകാത്തതോടെ പോലീസ് രണ്ട് തവണ ജലപീരങ്കി പ്രയോഗിച്ചു. പോലീസിന് നേരെ പ്രവർത്തകർ കല്ലെറിഞ്ഞു. ഇതോടെ പ്രവർത്തകര്‍ക്ക് നേരെ വീണ്ടും പോലീസ് ലാത്തി വീശി. പിണറായിയെ ചെരുപ്പ് മാല അണിയിക്കുമെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് നേമം ഷജീര്‍ പറഞ്ഞു. അതിശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്നും യൂത്ത് കോണ്‍ഗ്രസ് വ്യക്തമാക്കി.