തിരുവനന്തപുരം: വണ്ടിപെരിയാറിൽ പെൺകുട്ടിയെ പീഡിപ്പിച്ച് കൊന്ന കേസില്‍ തിരുവനന്തപുരം ഡി.ജി.പി. ഓഫീസിലേക്ക് മഹിള കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തുമെന്ന് സംസ്ഥാന പ്രസിഡണ്ട് ജെബി മേത്തർ എം.പി. കേസില്‍ സി.പി.എം നേതാവിനെ സഹായിച്ച പോലീസ് ഉദ്യോഗസ്ഥരെ പുറത്താക്കണമെന്നും സി.ബി.ഐ. അന്വേഷണം വേണമെന്നാവശ്യപ്പെട്ടുമാണ് മഹിള കോൺഗ്രസ് പ്രവർത്തകർ ഞായറാഴ്ച മാർച്ച് നടത്തുന്നത്. പോലീസും പ്രോസിക്യൂഷനും സി.പി.എമ്മുകാരനായ പ്രതിയെ രക്ഷിക്കാൻ ഒത്ത് കളിക്കുകയായിരുന്നുവെന്ന് ജെബി മേത്തർ കുറ്റപ്പെടുത്തി. ഞായറാഴ്ച മൂന്നു മണിക്ക് കെ.പി.സി.സി. ഓഫീസിൽ നിന്ന് മാർച്ച് ആരംഭിക്കുമെന്നും അറിയിച്ചു.