കര്‍ഷകരെ സഹായിക്കാത്തവര്‍ക്ക് അടുത്ത തിരഞ്ഞെടുപ്പില്‍ വോട്ടില്ലെന്ന് താമരശേരി ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയേല്‍. ഔദാര്യമല്ല അവകാശമാണ് കര്‍ഷകര്‍ ചോദിക്കുന്നത്. കര്‍ഷകരുെട മുഖ്യശത്രു വനംവകുപ്പാണെന്നും താമരശേരി ബിഷപ് കുറ്റപ്പെടുത്തി. തിരുവമ്പാടിയില്‍ കത്തോലിക കോണ്‍ഗ്രസ് സംഘടിപ്പിച്ച അതിജീവന യാത്ര ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് താമരശേരി ബിഷപ് നിലപാട് വ്യക്തമാക്കിയത്.